Wednesday, December 19, 2007

അരിവില

ഈ പച്ചപ്പ് ഇനിയെത്രകാലം?




THE CHIEF MINISTER, Mr V.S. Achuthananthan, inaugurates the Lulu International Convention Centre, said to be the largest in the State and the second largest in the country, in Thrissur on Sunday. The Leader of the Opposition, Mr Oommen Chandy, presided over the function.












തൃശ്ശൂര്‍ അയ്യന്തോളില്‍
പുഴക്കല്‍ പാടത്ത് നെല്പാടം നികത്തി നിര്‍മ്മിച്ച
ലുലു ഇന്‍റര്‍നാഷണല്‍ കണ്‍‌വെന്‍ഷന്‍ സെന്‍റര്‍.


കേരളത്തില്‍ അരിവില ക്രമാതീതമായി വര്‍ദധിച്ചുകൊണ്ടിരിക്കുന്നു. ബ്രാന്‍‌ഡഡ് അരിക്ക് ഒരു മാസത്തിനുള്ളില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. 14 രൂപയുണ്ടായിരുന്ന അരിക്ക് ഇപ്പോ‍ള്‍ 18മുതല്‍ 20 രൂപവരെയായി ഉയര്‍ന്നുകഴിഞ്ഞു. മുമ്പ് അരിവിലയുടെ വര്‍ദ്ധനക്ക് കാരണമായി മില്ലുടമകള്‍ പറ്ഞ്ഞിരുന്നത്, കുത്തരി കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമായിരുന്നു. ഇപ്പോള്‍ നെല്ലിന്‍റെ ലഭ്യതയിലുള്ളകുറവാണ് വിലവര്‍ദ്ധനക്ക് കാരണമായി ചൂണ്ടികാണിക്കുന്നത് .

പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ആറേമുക്കാല്‍ ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉല്‍പ്പാദനം. ബാക്കി നെല്ല് അന്യസംസ്ഥാനങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ഛത്തീസ്ഗ്ഢ്, മഹാരാഷ്ട്ര മദ്ധ്യപ്രദേശ്, ഒറീസ, പഞ്‌ചാബ്,ഹരിയാന, മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിന്‍റേയും അരിയുടെയും വരവും നിലച്ചിരിക്കുകയാണ്. വന്‍‌കിട കമ്പനികള്‍ ഇവ മൊത്തമായി ശേഖരിച്ച് കയറ്റുമതി നടത്തുന്നതിനാലാണ് കേരളത്തിലേക്കുള്ള അരിവരവ് നിലച്ചതെന്നും മില്ലുടമകള്‍ സൂചിപ്പിക്കുന്നു. റേഷന്‍ കടവഴി കുറഞ്ഞവിലക്ക് വില്‍ക്കുന്ന അരി മറിച്ചുകടത്തി കളര്‍ ചേര്‍ത്തിട്ടാണ് കൊള്ളലാഭം കൊയ്യുന്ന ബ്രാന്‍ഡഡ് അരി കൂടുതലായും നിര്‍മ്മിച്ചു വരുന്നത്.

കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്‍റെ ഗുരുതരമായ പ്രത്യാഘാതമാണ് കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. 1991 ല്‍ ആഗോളീകരണനയങ്ങള്‍ നടപ്പില്‍‌വരുത്തുന്ന സമയത്ത് , ശരാശരി 4, 5, രൂപയുണ്ടാ‍യിരുന്ന മേല്‍ത്തരം അരിക്ക് ഇപ്പോള്‍ അഞ്ചിരട്ടി വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

ഉല്‍പ്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നെല്‍കൃഷി ലാഭകരമല്ല എന്ന ന്യായം പറഞ്ഞ് ഇതര വിളകള്‍ക്കും, മത്സ്യകൃഷിക്കും, റിയല്‍ എസ്റ്റേറ്റിനും കൃഷിഭൂമി വ്യാപകമായി വിനിയോഗിക്കുന്നതിന്‍റെ സാഹചര്യത്തില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത് അരിയുടെ വിലക്കയറ്റത്തിനും ദൌര്‍ലഭ്യത്തിനും കാരണമാകുന്നു. അത്പോലെതന്നെ ജൈവഡീസലിനുവേണ്ടി കൃഷിഭൂമിയുടെ 1.1 കോടി ഹെക്ട്‌ര്‍ സ്ഥലത്ത് ‘ജ്ട്രോഫ’ കൃഷി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടനീളം ആരംഭിച്ചിട്ടുള്ള ജ്ട്രോഫ കൃഷിയുടെ പേരില്‍ അളവറ്റ തോതില്‍ ഭൂമി കയ്യേറ്റം നടത്തുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ ഭക്ഷ്യ്-സുരക്ഷയെയും ദൈനംദിന ജീവിതത്തെയും ജൈവവ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

ജനസംഖ്യയില്‍ ഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ഭക്ഷണ ക്ഷാമത്തിനും പട്ടിണിമരണങ്ങള്‍ക്കും വഴിവെക്കുന്ന വിധത്തില്‍ കുത്തകകളുടെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വന്‍‌ വിലക്കയറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

കേരളത്തില്‍ അരിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വില വന്‍‌തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അരിവില നിയന്ത്രിക്കാനകില്ലെന്നും, ചോറിന് പകരം മുട്ടയും പാലും കോഴിയിറച്ചിയും കഴിക്കാന്‍ കേരളീയരെ ഉപദേശിക്കുന്ന മന്ത്രി ദിവാകരന്‍ ഫ്രഞ്ച് വിപ്ലവകാലത്തെ മരിയാ മറ്റോണറ്റ് ചക്രവര്‍ത്തിനിയെ തന്നെയല്ലെ അനുസ്മരിപ്പിക്കുന്നത്???

1 comment:

V VIJAYAKUMAR said...

See your blog.
good
Add more articles

V.Vijayakumar