Thursday, February 7, 2008

നിരപരാധികളെ പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നു. --ജ: വി.ആര്‍.കൃഷ്ണയ്യര്‍.


ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാം...

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍.


നിരപരാധികളെ പിടികൂടി കള്ളക്കേസില്‍ പ്പെടുത്താനുള്ള പോലീസിന്റെ പുതിയ പ്രയോഗമാണ് മാവോയിസ്റ്റ്. ഇതിന്റെ പേരില്‍ നടക്കുന്ന അനാവശ്യ റെയ്‌ഡുകള്‍ ഒഴിവാക്കണം എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബലകൃഷണ്നോട് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു . എരയാംകുടി പാടശേഖര സംരക്ഷണസമിതി കണ്‍‌വീനര്‍ ജയശ്രീയുടെ വീട്ടില്‍ നടന്ന റെയ്‌ഡിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

മുന്‍പ് കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന മുദ്രകുത്തി ആരെയും അന്യായമായി തടവില്‍ പാര്‍പ്പിക്കാന്‍ പോലീസിന് കഴിയുമായിരുന്നു.അങ്ങനെ എന്നെയും 1948 ല്‍ ജയിലില്‍ പിടിച്ചിട്ടു. കാലം മാറിയപ്പോള്‍ നക്സലൈറ്റ് പ്രയോഗം പോലീസ് സ്വീകരിച്ചു. എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയായ രാജനെ അങ്ങനെയാണ് കക്കയം ക്യാമ്പില്‍ ഉരുട്ടികൊന്നത് .കൃഷ്ണയ്യര്‍ വിശദീകരിച്ചു.

ഇപ്പോള്‍ ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാം. ഇത്തരം മനുഷ്യാവകാശലംഘനത്തിനെതിരെ ജനാധിപത്യ വിസ്വാസികള്‍ ഒന്നിച്ച് അണിനിരക്കണം ഇല്ലെങ്കില്‍ പല കേസ്സിലും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധികളെ പീഡിപ്പിക്കും.
കടപ്പാട് .കേരളശബ്ദം വാരിക..ലക്കം 26
2008 ഫെബ്രുവരി

No comments: