Thursday, August 21, 2008

ആദിവാസിഭൂമിയും അട്ടപ്പാടിയും


ആദിവാസിഭൂമിയും വന മേഖലയും കയ്യേറി റിയല്‍എസ്റ്റേറ്റ്‌ മാഫിയ അട്ടപ്പാടിയിലെ എപതോളം വന്‍ മലനിരകള്‍ ഇടിച്ചു നിരത്തി. കാറ്റാടി വൈദ്യുതി പദ്ധതിയുടെ മറവില്‍ പൂനെ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയും, ഡെന്‍മാര്‍ക്ക്‌ ആസ്ഥാനമായ സുസ്ലോ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചര്‍ ലിമിറ്റഡുമാണ്‌ അട്ടപാടിമലകള്‍ ഇടിച്ചുനിരത്തി വില്‍പ്പനടത്തുത്‌. വന്‍ പാരിസ്ഥിതികഘാതം സൃഷ്ടിച്ച്‌ കൂറ്റന്‍ യന്ത്രങ്ങള്‍ അട്ടപാടിയെ കീഴടിക്കയി`്‌ മാസങ്ങളായെങ്കിലും സര്‍ക്കാരും പരിസ്ഥിതി പ്രേമികളും ഇപ്പോഴും മൗനത്തിലാണ്‌.പശ്ചിമഘട്‌്‌ട മലനിരകളില്‍ ഉള്‍പ്പെടു ജൈവവൈവിദ്യത്തിന്റെ കലവറയായ അട്ടപ്പാടി മലനിരകള്‍ ഇല്ലാതാകുത്‌ മധ്യകേരളത്തിന്റെ പരിസ്ഥിതി സന്തുലാനാവസ്ഥക്കു വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.ദേശിയോദ്യാനമായി പ്രഖ്യാപിച്ച സൈലന്റ്‌വാലിയും, നിലഗിരിക്കുുകളും അ`പാടിമലനിരകളുടെ സംരക്ഷണയിലാണ്‌. കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച്‌്‌ കുുകള്‍ തകര്‍ക്കുതോടെ മണ്ണിടിഞ്ഞ്‌ ഭവാനിപ്പുഴയിലേക്കും ഗീര്‍വാണി നദിയിലേക്കും മെത്തുത്‌ പാലക്കാടിന്റെ ജല സംഭരണികളായ നദികളുടെ ഒഴുക്ക്‌്‌ നിലക്കുതിന കാരണമാകും. അഗളിയിലെ കുടംങ്കര പുഴയുടെ ഉല്‍ഭസ്ഥാനത്ത്‌ മണ്ണ്‌ വ്‌ മൂടിയതോടെ ഈ നദിയുടെ ഒഴുക്ക്‌ പൂര്‍ണമായും നിലച്ചുകഴിഞ്ഞു.മലനിരകള്‍ തകര്‍ത്തതോടെ രൂപപ്പെ` വന്‍ മകൂനകള്‍ മഴപെയ്‌താല്‍ ഏത്‌ നിമിഷവും കൂത്തിയൊലിച്ച്‌ നദികളിലെത്താം. കനത്ത മണ്ണൊലിപ്പ്‌ വന്‍ കൃഷിനാശത്തിനും ഇടയാക്കും. ഭവാനിപ്പുഴയുടെ സംരക്ഷണത്തിനായി മണ്ണൊലിപ്പ്‌ തടഞ്ഞ്‌ നിര്‍ത്താന്‍ 14 കോടിയുടെ കേന്ദ്രപദ്ധതി നടപ്പാക്കിയ മലനിരകളാണ്‌ പരിസ്ഥിതി നിയമങ്ങളെയും സര്‍ക്കാരിനെയും നോക്കുകൂത്തിയാക്കി ഇടിച്ച്‌്‌ തകര്‍ക്കുത്‌. അ`പാടിയുടെ പരിസ്ഥിതി പുനസ്ഥാപനത്തിനായി അഹാഡ്‌സിന്റെ(അ`പാടി ഹില്‍ ഏരിയ ഡവലപ്പ്‌മെന്റ്‌ സൊസൈററി ) 219 കോടിയുടെ പദ്ധതി നടപ്പാക്കു പ്രദേശത്താണ്‌ വന്‍മലനിരകള്‍ തകര്‍ക്കപ്പെടുത്‌. അഹാഡ്‌സിന്റെ മൂക്കിനു താഴെ മലനിരകള്‍ തകര്‍ത്തി`ും ചെറുവിരലനക്കാന്‍ പോലും ഇവര്‍ക്കു കഴിഞ്ഞി`ില്ല. ആദിവാസി ഭൂമികളുടെ വ്യാജ രേഖ ഉണ്ടാക്കിയും, സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ വനമേഖലകള്‍ കയ്യേറിയുമാണ്‌ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുത്‌. ഈ ഭൂമികളാക`െ പൂനെ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി മറിച്ചുവില്‍ക്കുകയും ചെയ്‌തു. ആദ്യം കാറ്റാടിയന്ത്രം സ്ഥാപിച്ച കോ`ത്തറ വില്ലേജിലെ സര്‍വ്വേനമ്പര്‍ 1275 ഭൂമി ഭീമാ ഗ്രൂപ്പിനു വില്‍പ്പന നടത്തി കഴിഞ്ഞു. ഈ ഭൂമി ആദിവാസികളുടേതാണെ്‌ു രേഖകള്‍ വ്യക്തമാക്കുെങ്കലും ഇത്‌ പലതവണ വില്‍പന നടത്തിക്കഴിഞ്ഞു.കേന്ദ്ര സര്‍ക്കാരില്‍ നിും ആഗോള ഏജന്‍സികളില്‍ നിും കാറ്റാടിവൈദ്യുതി ഉല്‍പാദനത്തിനായി കോടികള്‍ സബ്‌സിഡിയായി കൈപ്പറ്റിയ ശേഷം ഇതിന്റെ മറവില്‍ ഭൂമി വന്‍ ഗ്രൂപ്പുകള്‍ക്ക്‌ മറിച്ച്‌ വില്‍ക്കുകയാണ്‌. നിരപ്പാക്കിയ മലനിരകളിലേക്ക്‌ 20 മീറ്ററിലധികം വീതിയുള്ള റോഡുകളാണ്‌ നിര്‍മ്മിച്ചിരിക്കുത്‌. പൂനെ ആസ്ഥാനമായ സര്‍ജന്റ്‌റിയാലിറ്റി എ ഭൂമി ഇടപാട്‌ കമ്പനി പലരില്‍ നിായി ഇതുവരെ 500 ഏക്കറിലധികം വാങ്ങിക്കഴിഞ്ഞു. യന്ത്രം സ്‌്‌ഥാപിക്കു സുസ്ലോ എ ബഹുരാഷ്ട കമ്പനിക്ക്‌ അ`പ്പാടി മേഖലയില്‍ ഒരു തുണ്ട്‌ ഭൂമിയില്ല. കാറ്റാടി സ്ഥാപിക്കാന്‍ പൂനെ ആസ്ഥാനമായ കമ്പനിയാണ്‌ ഇവര്‍ക്കു ഭൂമി നല്‍കുത്‌. പരിസ്ഥിതി, വന, ആദിവാസി നിയമങ്ങള്‍ ലംഘിച്ച്‌ കാറ്റാടിയുടെ മറവില്‍ വ്യാപകമായ കൊള്ളയാണ്‌ ഈ കമ്പനി നടത്തുത്‌.കാറ്റാടി സ്ഥാപിക്കാനെ പേരില്‍ അഗളി, ഷോളയൂര്‍, കോ`ത്തറ വില്ലേജുകളിലായി ഇപ്പോഴും മലയിടിക്കല്‍ തുടരുകയാണ്‌. ഇതിനെതിരെ ഒരു ആദിവാസി സംഘടന ഒറ്റപ്പാലം ആര്‍.ഡി.ഒക്ക്‌ പാരാതി നല്‍കിയതിനെതുടര്‍്‌ മൂ്‌ വില്ലേജുകള്‍ക്ക്‌ മലമുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കി. എാല്‍ അടുത്ത ദിവസം ത െജില്ലാ കലക്‌ടര്‍ ഈ ഉത്തരവ്‌ പിന്‍വലിപ്പിച്ചു. കോട്ടത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 524,762 എന്നീ ഭൂമികള്‍ ആദിവാസി ഭൂമിയാണെ്‌ വിവരാവകാശ നിയമമനുസരിച്ച്‌ ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഭൂമി ഉള്‍പ്പെടെ ആദിവാസി ഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌. ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ ഈ കമ്പനിക്ക്‌ ഭൂമി എങ്ങിനെ ലഭിച്ചു എതിന്‌ അധികൃതര്‍ കൃത്യമായ മറുപടി നല്‍കുില്ല. വനംവകുപ്പ്‌ ജണ്ട കെ`ിത്തിരിച്ച വനമേഖലകളും ഇവര്‍ കയ്യേറി .ചിലയിടത്ത്‌ ജണ്ട പൊളിച്ചാണ്‌ മലകള്‍ തകര്‍ക്കുന്നത്‌. കുന്നുംചാള കാവുണ്ടിയില്‍ ആദിവാസികളുടെ ശ്‌മശാനം ഇല്ലാതാക്കിയാണ്‌ റോഡ്‌ നിര്‍മ്മാണം. നലസിങ്കയില്‍ തന്റെ ഭൂമി കയ്യേറിയൊരേപിച്ച്‌ ഒരു ആദിവാസി യുവതി പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായി`ില്ല.വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ആദിവാസികളുടെ ഭൂമി കയ്യേറിയ`ുണ്ടെ രേഖാമൂലമുള്ള മറുപടിയാണ്‌ വനം വകുപ്പതികൃതര്‍ നല്‍കുത്‌

3 comments:

അടകോടന്‍ said...

സാധാരണക്കാരെ ദുരിത ത്തിലാക്കുന്ന
ഈ റിയല്‍ എസ്റ്റേറ്റ് മാഫിയകളെ നിലക്ക് നിര്‍ത്താന്‍
ആകില്ലെ ആര്‍ക്കും ...

siva // ശിവ said...

ഇതൊക്കെ ഈ കാലഘട്ടത്തിന്റെ ആവശ്യമല്ലേ....

Rajeeve Chelanat said...

ജോസഫ്,

കേരളത്തിലെ വ്യവസ്ഥാപിതി ഇടതുപക്ഷം ഭൂസമരങ്ങളില്‍ പ്രതിലോമപരമായ നിലപാടുകളാണ് എടുക്കുന്നത്. ചെങ്ങറയിലും മൂലമ്പള്ളിയിലുമൊക്കെ അത് വ്യക്തവുമാണ്‍ന്. തൊഴിലാളിവര്‍ഗ്ഗത്തെ തന്നെ വിഭജിക്കുകയും, ഭൂരഹിത-ആദിവാസി-ദളിത് രാഷ്ട്രീയം പാടെ കയ്യൊഴിഞ്ഞ്, മദ്ധ്യ-ഉപരി വര്‍ഗ്ഗതൊഴിലാളിയുടെ ദൈനംദിന തൊഴില്‍-സാമ്പത്തിക പ്രശ്നങ്ങളിലേക്കാണ് അവര്‍ ചേക്കേറിയിരിക്കുന്നത്. ആ തൊഴില്‍-സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടതുതന്നെയാണ്. എങ്കിലും അതുപോലെതന്നെ പ്രാധാന്യമുള്ളതാ‍ണ് ആദ്യം പറഞ്ഞ സെഗ്‌‌മെന്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കലും.

മാത്രവുമല്ല, ഈ ഉപരി-മദ്ധ്യവര്‍ഗ്ഗത്തിന്റെ പ്രശ്നങ്ങള്‍ അവര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാകട്ടെ, തീര്‍ത്തും കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ അതേ രീതിയിലാണ്. പൊതുമേഖലയെ തകര്‍ക്കുക, റിയല്‍ എസ്റ്റേറ്റ് മേഖലയടക്കമുള്ള ഊഹമൂലധനക്കാര്‍ക്ക് ഭൂമിയും ജീവനോപാധികളും കൈമാറുക, സാമ്പത്തിക സ്വാശ്രയത്തിന്റെയും വികസനത്തിന്റെയും പേരില്‍ ജനവിരുദ്ധ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയൊക്കെ അതിന്റെ രീതികളാണ്. കൃഷിയെയും വ്യവസായത്തെയും സമഗ്രമായി കൂട്ടിയിണക്കാനോ, അവയെ പൊതുമേഖലയുടെ കീഴില്‍ കൊണ്ടുവരാനോ ഉള്ള ഒരു ശ്രമവും ഇവിടെയില്ല. പൊതുമേഖലയെ മനപ്പൂര്‍വ്വം നശിപ്പിക്കുന്നതില്‍ ഇടതു-വലതു സഖ്യങ്ങള്‍ മത്സരിക്കുകയുമാണ്. പ്രാവര്‍ത്തികമോ, ലാഭകരമോ അല്ലാത്ത ഒരു സമ്പദ്-സാമൂഹ്യ വ്യവസ്ഥയായി പൊതുമേഖലയെ മാറ്റിത്തീര്‍ത്തതില്‍ ഇടതുകക്ഷികള്‍ക്കും പങ്കുണ്ട്. എങ്കിലും പ്രധാന പ്രതി കോണ്‍ഗ്രസ്സു തന്നെയാണ്.

എങ്കിലും ലഭ്യമായ വാര്‍ത്തകള്‍ വെച്ചു നോക്കിയാല്‍, ഭൂസമരങ്ങള്‍ ഇനിയും ശക്തി പ്രാപിക്കുകയും ചെയ്യും. ഇടതുകക്ഷികള്‍ക്ക് അതില്‍ വ്യക്തമായ ഒരു നിലപാട് എടുക്കേണ്ടതായും വരും. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അവര്‍ക്കു മാത്രമേ അതു സാധിക്കുകയും ചെയ്യൂ.

നല്ല പോസ്റ്റ്.

അഭിവാദ്യങ്ങളോടെ