Friday, August 22, 2008

സിസ്റ്റര്‍ അഭയയും ക്രിസ്തീയ സഭയും


സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ കേരളജനതയുടെ സാമാന്യബോധത്തിന്‌ സന്ദേഹങ്ങളുണ്ടെന്ന്‌ കരുതുക വയ്യ. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഇപ്പോഴും ഇത്‌ ഉത്തരം ലഭിക്കാത്ത പ്രശ്നമായിരിക്കുമ്പോഴും. അധികാരവും പണവും സ്വാധീനവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തിനേയും മറച്ചുവയ്ക്കാന്‍ കഴിയുമെന്നതിന്‌ ഒരു തെളിവു കൂടിയായി മാത്രം ഈ സംഭവം മാറുകയായിരുന്നു. എന്നാല്‍, ഈ ലേഖനത്തില്‍ പ്രധാനമായും ഉയിക്കാന്‍ ശ്രമിക്കുന്നത്‌ മറ്റൊരു പ്രശ്നമാണ്‌. കേരളത്തിലെ ക്രൈസ്തവരെ മുഴുവന്‍ ആത്മീയമായും ധാര്‍മ്മികമായും ഉയര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന്‌ അവ കാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വവും അതിലെ അംഗങ്ങളും ഈ സംഭവത്തോട്‌ എന്തു സമീപനമാണ്‌ സ്വീകരിച്ചത്‌? സാമൂഹികപ്രശ്നങ്ങളോട്‌ ധാര്‍മ്മികവും മൂല്യാധിഷ്ഠിതവുമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ കേരളത്തിലെ ക്രൈസ്തവസഭക്ക്‌ കഴിയുന്നുണ്ടോയെന്ന അന്വേഷണമാണ്‌ ഈ ലേഖനം.
സിസ്റ്റര്‍ അഭയയുടെ കൊലയെ തുടര്‍ന്ന്‌, കൊലയാളികളെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളായിരുന്നു ക്രൈസ്തവസഭ പയറ്റിക്കൊണ്ടിരുന്നത്‌. ഈ സംഭവത്തില്‍ സഭാനേതൃത്വത്തിന്‌ അറിവോ പങ്കോ ഉണ്ടായിരുു‍വെന്ന്‌ തീര്‍ച്ച. എാ‍ല്‍, കുറ്റവാളികളെ നിയമവിധേയമായി ശിക്ഷിക്കുന്നതിന്‌ സഹായകമായ നടപടികള്‍ സ്വീകരിക്കുതിനോ എന്താണ്‌ സംഭവിച്ചതെന്ന്‌ ഏറ്റുപറയുതിനോ പൊതുജനസമക്ഷം മാപ്പ്‌ അപേക്ഷിക്കുന്നതിനോ അത്‌ സന്നദ്ധമാകുക യുണ്ടായില്ല. നീതിക്കും ധാര്‍മ്മികതക്കും അല്‍പമെങ്കിലും മൂല്യം കല്‍പിക്കുവര്‍ മാത്രമേ ഇത്തരമൊരു മാപ്പപേക്ഷക്ക്‌ തയ്യാറാകുകയുള്ളൂ. കേരളത്തിലെ ക്രൈസ്തവസഭയുടെ ധര്‍മ്മ ബോധം പരീക്ഷിക്കപ്പെട്ട ഈ സന്ദര്‍ഭത്തില്‍ അതിനു വിജയിക്കാനായില്ല. അത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ച പ്രസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുതെന്ന്‌ അഭയയുടെ കൊലപാതകം വെളിയില്‍ കൊണ്ടുവരികയുണ്ടായി.
ദരിദ്രകുടുംബങ്ങളില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിപ്പട്ടം ലഭിച്ച്‌ തിരുസഭയിലേക്ക്‌ വരുന്നവര്‍ മഠങ്ങള്‍ക്കുള്ളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്‌, കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്കിടയിലും ധനിക, ദരിദ്രഭേദങ്ങളു ണ്ടെന്ന്‌ തെളിയുകയായിരുന്നു. ബ്രഹ്മചര്യത്തിന്റേയും വ്യക്തിനിഷ്ഠയുടേയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു. ദൈവകൃപയിലും ക്രിസ്തുവിന്റെ മൂല്യങ്ങളിലും വിശ്വസിച്ച്‌ തിരുസഭക്കു വേണ്ടി സഹനത്തിനും സേവനത്തിനും സന്നദ്ധയായി വന്ന്‌ ഒരു ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയോട്‌ സഭാനേതൃത്വത്തിന്‌ ഒരു കൃപയുമില്ലെന്ന അറിവ്‌ അത്‌ നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളോടൊപ്പമല്ലെന്ന്‌ കാണിച്ചു തന്നു. സിസ്റ്റര്‍ അഭയയുടെ മരണത്തെ കുറിച്ച്‌ ശരിയായ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്ന താല്‍പര്യത്തോടെ പൊതുജനസമക്ഷത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും അധികാരികളുടെ മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടും പ്രവര്‍ത്തിക്കാന്‍ സഭാനേതൃത്വത്തില്‍പ്പെട്ടതോ അതില്‍ അംഗങ്ങളായവരോ മുന്നോട്ടു വന്നില്ലെന്നത്‌, കേരളത്തിലെ ഈ 'ആത്മീയനേതൃത്വം' എത്രമാത്രം ഭീകരമായ ഒരു വ്യവസ്ഥാപിതത്വമാണെന്നു കൂടി തെളിയിക്കുന്നുണ്ട്‌.
ക്രൈസ്തവസഭയുടെ ഒരു അംഗത്തെ പോലും സഭക്കുള്ളില്‍ നടന്ന ഈ അതിക്രമത്തിനും അന്യായത്തിനുമെതിരെ പോരാടാന്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ പ്രചോദിപ്പിക്കുന്നില്ലെന്ന വസ്തുത ക്രിസ്തുവിന്റെ വിരുദ്ധദിശയിലാണ്‌ സഭ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌ എന്നതിന്റെ സൂചനയാണ്‌. മുരിങ്ങൂരിലെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതാണ്‌. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരണങ്ങള്‍, ലൈംഗികപീഡനങ്ങള്‍, ആളുകളെ കാണാതാകലുകള്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയെല്ലാം നടക്കുന്നുവെന്നും ഡോക്ടറും ലൈസന്‍സും ഇല്ലാതെ മരുന്നുകള്‍ ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുവെന്നും അവിടെ മാനസിക രോഗികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും അവിടെ ധ്യാനത്തിനെത്തുന്ന ചില ഭക്തര്‍ മാനസികരോഗികളായി മാറുന്നുവെന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും മറ്റുമുളള ആരോപണങ്ങള്‍ പുതിയതല്ല. ഇവയ്ക്കൊക്കെ വിധേയരായ ആളുകളോ അവരുടെ ബന്ധുക്കളോ സന്നദ്ധസംഘടനകളോ ഒക്കെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കോടതി അവിടെ പരിശോധന നടത്തുന്നതിന്‌ പോലീസിനെ നിയോഗിച്ചത്‌. ഡിവൈന്‍ ധ്യാന കേന്ദ്രം സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയ പോലീസ്‌ സംഘവും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്മാരും അവിടെ നിയമവിരുദ്ധവും ആശാസ്യമല്ലാത്തതുമായ ചില കാര്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍, കോടതിയുടെ ഇടപെടലും പോലീസ്‌ പരി ശോധനയുമെല്ലാം നിലവിട്ട പെരുമാറ്റമായിരുന്നുവെന്ന്‌ ചിത്രീകരിച്ചുകൊണ്ട്‌, സമൂഹം ത്യജിച്ച മനുഷ്യരെ സംരക്ഷിക്കുന്ന വളരെ മാനുഷികമായ പ്രവര്‍ത്തനങ്ങളാണ്‌ ഈ ധ്യാനകേ ന്ദ്രത്തില്‍ നടക്കുതെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമാണ്‌ അവിടത്തെ പുരോഹിതന്മാര്‍ നടത്തിയത്‌. മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളു ടെ സാമാന്യവിശകലനം തന്നെ അവിടെ ആശാസ്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നു ണ്ടെന്ന്‌ സൂചിപ്പിക്കുതാണ്‌.
അവിടെ എത്തിച്ചേരുന്ന ക്രിസ്തുഭക്തരെ ഒരു തരം ഹിസ്റ്റീരിയയിലേക്കു നയിക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ തന്നെ സമൂഹവിരുദ്ധമാണ്‌. കേരളത്തിന്റെ ബുദ്ധിജീവിത ത്തില്‍ ഇടപെടുന്ന പലരും ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ ശിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌.
സാമൂഹികവും ശാസ്ത്രീയവുമായ ഒരു സമീപനം സ്വീക രിക്കാനോ ജനാധിപത്യപൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം ഏറ്റെടുക്കൂതിനോ ഈ ക്രൈസ്തവസഭാപുരോഹിതന്മാര്‍ തയ്യാറാകുന്നില്ലെന്നത്‌ അപലപ നീയമാണ്‌. ജനാധിപത്യസമൂഹത്തിന്റെ മൂല്യങ്ങളല്ല, അധീശത്വത്തിനു കീഴ്പ്പെട്ടു നില്‍ക്കുന്ന ഒരു ആശ്രിതസമൂഹത്തിന്റെ മൂല്യങ്ങളെ നിലനിര്‍ത്താനാണ്‌ കേരളത്തിലെ ക്രൈസ്തവസഭ പരിശ്രമിക്കുന്നത്‌. കേരളസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളോട്‌ ക്രൈസ്തവസഭയുടെ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. വിദ്യാഭ്യാസത്തിന്റെ സ്വകാ ഋയവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ഒരു പ്രമുഖപ്രസ്ഥാനം ക്രൈസ്തവസഭയാണ്‌. അത്‌ ബഹുജനത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയല്ല, വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു വേണ്ടിയാണ്‌ വാദിക്കുന്നതെന്ന്‌ സമകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നു. കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ ചെയര്‍മാനായ ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌ കേരളത്തിലെ മാറുന്ന വിദ്യാഭ്യാസരംഗത്തെ കുറിച്ച്‌ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കത്തോലിക്കാ മെഡിക്കല്‍ കോളേജുകളിലെ ഫീസ്ഘടനയെ ഇതര മെഡിക്കല്‍ കോളേജുകളുമായി താരതമ്യം ചെയ്തു കൊണ്ട്‌ ന്യായീകരിക്കാന്‍ ശ്രമിക്കുതു കാണാം. കേരളത്തി ലെ മാറിയ വിദ്യാഭ്യാസരംഗം രാജ്യത്തെമ്പാടും നടപ്പിലാക്കപ്പെടുന്ന ആഗോളീകരണനയങ്ങളുടെ തുടര്‍ച്ചയാണെന്നോ ഇതിന്റെ ഭവിഷ്യത്ഫലമെന്നോണം രാജ്യത്തെ അധ:സ്ഥിതജനവിഭാഗങ്ങള്‍ വലിയ ദാരിദ്ര്യവല്‍ക്കരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാ ണെന്നോ അവര്‍ ഇതികം ആര്‍ജ്ജിച്ച സാമൂഹികനേട്ടങ്ങള്‍ പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നോ ഒക്കെയുള്ള സാമൂഹിക, രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ ആ ലേഖനം കാണുന്നതേയില്ല. മുതലാളിത്തത്തിന്റെ കഴുത്തറപ്പന്‍ സംസ്ക്കാരത്തിനെതിരെയും മറ്റും അത്‌ വാചാലമാകുന്നത്‌, കത്തോലിക്കാ മെഡിക്കല്‍ കോളേജുകളിലെ ഫീസ്ഘടനയെ ന്യായീകരിക്കാന്‍ മാത്രമാണ്‌. വിദ്യാഭ്യാസരംഗത്തെ ഒരു സേവനമേഖലയായിക്കണ്ട്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കില്‍, അത്‌ മുടക്കിയ മുതല്‍ തിരിച്ചു കിട്ടുന്ന രൂപത്തിലോ ലാഭത്തിലോ പ്രവര്‍ത്തിക്കുന്ന ഒരു കച്ചവടമായിട്ടു മാത്രമേ നടത്താനാകുകയുള്ളുവെങ്കില്‍, ഒരു മതത്തിന്റെ ആത്മീയനേതൃത്വം എന്തിന്നായി ഇത്തരമൊരു പ്രവര്‍ത്തന ത്തെ ഏറ്റെടുക്കുന്നുവെന്ന്‌ ഏവരും അന്വേഷിക്കേണ്ട കാര്യമാണ്‌.
മെരിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ശരിയായ ഉന്നതവിദ്യാഭ്യാസം നല്‍കി രാജ്യത്തിനാവശ്യമായ വിദഗ്ദ്ധന്മാരെ ശാസ്‌ ത്രങ്ങളിലും സാങ്കേതികവിദ്യയിലും മാനവികവിഷയങ്ങളിലും തുടങ്ങി എല്ലാ രംഗങ്ങളി ലും സൃഷ്ടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ നിഷേധിച്ചു കൊണ്ടു പോ ലും മാനേജ്മെന്റുകള്‍ക്ക്‌ അഭികാമ്യമായ ഫീസ്ഘടനക്കു വേണ്ടി വാദിക്കുന്ന ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌ യേശുവില്‍ വിശ്വാസം പറയുമ്പോഴും കാശില്‍ ആശ്വാസം കാണുന്നു. വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ മാത്രമല്ല, അതു പ്രവര്‍ത്തിക്കുന്ന ഇതര സേവനമേഖലകളിലും ഇതേ സമീപനമാണ്‌ ക്രൈസ്തവസഭ സ്വീകരിക്കുന്നത്‌. കേരളത്തില്‍ ഇപ്പോള്‍ വള രെ സജീവമായി ഉയര്‍ന്നു വന്നിട്ടുള്ള ഭൂമിപ്രശ്നത്തിന്റെ കാര്യത്തില്‍, ആ സമുദായത്തി ലെ സമ്പന്നന്മാരുടേയും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗത്തിന്റേയും താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന്‌ ക്രൈസ്തവസഭ പെട്ടെന്നു തന്നെ മുന്നോട്ടു വരുന്നത്‌ നാം കാണുന്നു. ക്രൈസ്തവസഭയിലെ സമ്പന്നന്മാരെ സംരക്ഷിക്കാനും പെട്ടെന്നു പ്രതികരിക്കാനും അത്‌ മുന്നോട്ടു വരുന്നു. ക്രൈസ്തവജനതയുടെ ആത്മീയപ്രശ്നത്തിലല്ല, ധാര്‍മ്മികമായി അവരെ ഉയര്‍ത്തുന്നതിലല്ല, ക്രൈസ്തവസഭയെ വ്യവസ്ഥാപിതത്വത്തെ നിലനിര്‍ത്തുതിനുള്ള ഏതു ശ്രമങ്ങളിലും അത്‌ ഇടപെടുമെന്നൊണ്‌ ഇതു കാണിക്കുന്നത്‌.
ഒരു കാലത്ത്‌ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളജനതയെ വിദ്യാസമ്പന്നരാക്കാന്‍ യത്നിച്ച സഭ, ഇപ്പോള്‍, വിദ്യാഭ്യാസമേഖലയെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി മാറ്റുതിനു വഹിക്കുന്ന പങ്ക്‌ സവിശേഷമായി പഠിക്കേണ്ടതാണ്‌. ആരോഗ്യപ്രവര്‍ത്തനങ്ങളെ കച്ചവടസ്വഭാവമുള്ള എസ്‌ററാബ്ലിഷ്മെന്റുകളാക്കി മാറ്റുന്നതിലും ക്രൈസ്തവസഭ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. കേരളത്തിലെ ക്രൈസ്തവരുടെ ഭൗതികജീവിതത്തിലെ പ്രശ്നങ്ങള്‍ ഇതര ജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങളോടൊപ്പം കേരളത്തിലെ പൊതുസമൂഹത്തിന്റെ ആലോചനയുടേയും പരിഗണനയുടേയും വിഷയമാണെന്ന ജനാധിപത്യപരമായ ഒരു സമീപനം സ്വീകരിക്കാന്‍ ക്രൈസ്തവസഭ വിമുഖമാകുന്നു. അതു കൊണ്ടാണ്‌ ക്രൈസ്തവരുടെ ആത്മീയജീവിതത്തെ കൈയ്യൊഴിഞ്ഞു കൊണ്ടു തന്നെ അവരുടെ ഭൗതികജീവിതത്തെ കുറിച്ച്‌ അമിത മായി ഉല്‍ക്കണ്ഠപ്പെടാനും അതിനു വേണ്ടി ആശാസ്യമല്ലാത്ത രീതിയില്‍ ഇടപെടാനും അത്‌ ശ്രമിക്കുന്നത്‌. ആഗോളതലത്തില്‍ തന്നെ, അധീശത്വശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌, ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ പോലും ക്രൈസ്തവസഭ ഇടപെട്ടു കൊണ്ടിരുന്നു. ഹിറ്റ്ലറുടെ സേച്ഛാധിപത്യത്തെ പിന്തുണക്കാനും സി.ഐ.എയുടെ സഹായത്തോടെ സോവിയറ്റ്‌ യൂണിയനെ അട്ടിമറിക്കാനും അത്‌ നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. കേരളത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണത്തിനു തുടക്കമിടുന്നതും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാരിലെ രാഷ്ട്രീയപാര്‍ട്ടിയുടെ താല്‍പര്യമനുസരിച്ച്‌ പിരിച്ചുവിടുന്ന ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ക്ക്‌ കാരണമാകുന്നതുമായ കുപ്രസിദ്ധ മായ വിമോചനസമരത്തിന്‌ സി.ഐ.എയുടെ സഹായത്തോടെ നേതൃത്വം നല്‍കിയ കേരളത്തിലെ ക്രൈസ്തവസഭ ഒരിക്കലും ഈ പാരമ്പര്യത്തില്‍ നിന്ന്‌ വിമുക്തമായിരുന്നില്ല.
എന്നാല്‍, ഈ വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയവരിലൊരാളായ ഫാ: വടക്കന്‍, ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെതിരെ കേരളത്തിലെ ക്രൈസ്തവസഭ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കുകയും വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയത്‌ തെറ്റായിപ്പോ യെന്ന്‌ ഖേദിക്കുകയും ചെയ്തിരുന്നു. വിമോചനസമരത്തിന്‌ പിന്തുണ നല്‍കിയ സി.ജെ. തോമസ്‌ ഏറെ വിഴുപ്പുകളെ വഹിച്ചു നടക്കേണ്ടി വന്ന കാലമെന്ന്‌ മാപ്പിന്റെ സ്വരത്തില്‍ കേരളജനതയോടു പറയുന്നുണ്ട്‌. ഇപ്പോള്‍, സ്ഥാപിതതാല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ രണ്ടാം വിമോചനസമരത്തിന്‌ ആഹ്വാനം നല്‍കുന്ന കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വം ജനാധിപത്യവിരുദ്ധതയുടെ മറ്റൊരു അദ്ധ്യായം കൂടി രചിക്കാന്‍ ശ്രമിക്കുകയാണ്‌. കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണ പ്രവണതകള്‍ക്ക്‌ ശക്തി പകരാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അത്‌ മാറി നില്‍ക്കുകയും ക്രൈസ്തവസമൂഹത്തിന്റെ ആത്മീയോന്നതിക്കുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യേണ്ടതാണ്‌. സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെ മതത്തിന.്‌ സാമ്രാജ്യത്വഅധീശത്വത്തിന്റെ താല്‍പര്യങ്ങ ളെ സംരക്ഷിക്കുന്നതിലുപരിയായി ജനതയുടെ ആത്മീയോന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നതാണ്‌ പ്രശ്നം. സാമൂഹികവ്യവസ്ഥയോട്‌ പ്രതികരിക്കാതെയും അതിനുസരിച്ച്‌ സ്വയം പരിവര്‍ത്തിക്കപ്പെടാതെയും ഒരു മതവും നിലനില്‍ക്കുന്നില്ല. മതങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ്‌? യഹൂദരുടെ ദൈവമായ യഹോവയെ പോലെ സര്‍വ്വശക്തനും സര്‍വ്വാധികാരിയുമായ ദൈവത്തിന്റെ പദവി ഇന്നു കൈയ്യാളുന്നത്‌ ആഗോളവല്‍ക്കരിക്കപ്പെട്ട മൂലധനമാണ്‌.
എല്ലാ ദൈവസങ്കല്‍പങ്ങളും ഈ അപ്രമാദിയായ മൂലധന ദൈവത്തിന്റെ കീഴില്‍ കണ്ണിചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. ലോകമൂലധനത്തിന്റെ താല്‍പര്യാനുസൃതം ചിട്ടപ്പെടുത്തിയ ആധുനിക മതസംഘടനകളും മതപ്രസ്ഥാനങ്ങളുമാണ്‌ ഭൂമിയിലെവി ടേയും വാഴുന്നത്‌. ഇന്നു നാം കാണുന്നതും അറിയുന്നതും ഉള്‍ക്കൊളളുന്നതും ക്രിസ്തുവിന്റേയോ തുളസിദാസന്റേയോ കബീറിന്റേയോ മതത്തെയല്ല, രൊക്കം പണത്തിന്റെ കണ ക്കൊഴികെ എല്ലാ ബന്ധങ്ങളേയും അപ്രസക്തമാക്കിയ വ്യവസ്ഥയുടെ മതത്തെയാണ്‌: ആഗോളമൂലധനത്തിന്റെ ചരടുവലികള്‍ക്കൊപ്പം ചലിക്കുന്ന മതത്തെയാണ്‌. ചരിത്രത്തിലുടനീളം, വ്യവസ്ഥാപിതത്വത്തോടൊപ്പം മാത്രം നിലയുറപ്പിച്ചിട്ടുളള ക്രൈസ്തവസഭക്ക്‌ ഇതിന്നു വിരുദ്ധദിശയില്‍ നീങ്ങാന്‍ കഴിയുമോ? കേരളത്തിലെ ക്രൈസ്തവസഭയിലെ ചില അംഗങ്ങളെങ്കിലും ക്രിസ്തുവിന്റെ മൂല്യങ്ങളെ പിന്തുടരാനും വിമോചനദൈവശാസ്ത്രത്തിന്റെ പരിഷ്ക്കരണവാദത്തെയെങ്കിലും സ്വീകരിക്കാനും തയ്യാറാകുമോ ??
prof v.vijayakumar

2 comments:

chithrakaran ചിത്രകാരന്‍ said...

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പൌരോഹിത്യത്തിനെതിരെ തന്നെയാണ് ആദ്യം വിരലുയര്‍ത്തേണ്ടത്. കുറേക്കാലം അതു നിന്നുപോയി അതിന്റെ നഷ്ടം ഇന്നു കേരളം അനുഭവിക്കുന്നു.
അമലയുടെ കേസ് വിഴുങ്ങുന്ന കൃസ്ത്യന്‍ പാതിരിമാര്‍ക്കെതിരേയും,കേന്ദ്രസര്‍ക്കാരിലെ കൃസ്ത്യന്‍ കോക്കസിനെതിരേയും പൊതുജനാഭിപ്രായം ഉയരുകതന്നെവേണം.

പോസ്റ്റില്‍ കുറച്ചു പാരഗ്രാഫ് തിരിച്ചിരുന്നെങ്കില്‍ വായന അനായാസമായേനേ.

Prasanna Raghavan said...

ഹിന്ദു ഫന്ഡമെന്റലിസം പോലെ എതിര്‍ക്കപ്പെറ്റേണ്ടി യീരിക്കുന്നു ക്രിസ്ത്യന്‍ ഫന്‍ഡമെന്റലിസവും, ചുരുക്കത്തില്‍.

ഹിന്ദു മത സ്ഥാപനങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ദേവദാസി സമ്പ്രദായം യേശുവിന്റെ വീടുകളില്‍ ഇപ്പോള്‍ നിര്‍ബാധം തുടരുന്നു. :)