Friday, August 22, 2008

സിസ്റ്റര്‍ അഭയയും ക്രിസ്തീയ സഭയും


സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട്‌ എത്രയോ വര്‍ഷങ്ങളായിരിക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന കാര്യത്തില്‍ കേരളജനതയുടെ സാമാന്യബോധത്തിന്‌ സന്ദേഹങ്ങളുണ്ടെന്ന്‌ കരുതുക വയ്യ. അന്വേഷണ ഏജന്‍സികള്‍ക്കും ഭരണകൂടത്തിനും ഇപ്പോഴും ഇത്‌ ഉത്തരം ലഭിക്കാത്ത പ്രശ്നമായിരിക്കുമ്പോഴും. അധികാരവും പണവും സ്വാധീനവും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ എന്തിനേയും മറച്ചുവയ്ക്കാന്‍ കഴിയുമെന്നതിന്‌ ഒരു തെളിവു കൂടിയായി മാത്രം ഈ സംഭവം മാറുകയായിരുന്നു. എന്നാല്‍, ഈ ലേഖനത്തില്‍ പ്രധാനമായും ഉയിക്കാന്‍ ശ്രമിക്കുന്നത്‌ മറ്റൊരു പ്രശ്നമാണ്‌. കേരളത്തിലെ ക്രൈസ്തവരെ മുഴുവന്‍ ആത്മീയമായും ധാര്‍മ്മികമായും ഉയര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന്‌ അവ കാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വവും അതിലെ അംഗങ്ങളും ഈ സംഭവത്തോട്‌ എന്തു സമീപനമാണ്‌ സ്വീകരിച്ചത്‌? സാമൂഹികപ്രശ്നങ്ങളോട്‌ ധാര്‍മ്മികവും മൂല്യാധിഷ്ഠിതവുമായ സമീപനങ്ങള്‍ സ്വീകരിക്കാന്‍ കേരളത്തിലെ ക്രൈസ്തവസഭക്ക്‌ കഴിയുന്നുണ്ടോയെന്ന അന്വേഷണമാണ്‌ ഈ ലേഖനം.
സിസ്റ്റര്‍ അഭയയുടെ കൊലയെ തുടര്‍ന്ന്‌, കൊലയാളികളെ സംരക്ഷിക്കാനുള്ള തന്ത്രങ്ങളായിരുന്നു ക്രൈസ്തവസഭ പയറ്റിക്കൊണ്ടിരുന്നത്‌. ഈ സംഭവത്തില്‍ സഭാനേതൃത്വത്തിന്‌ അറിവോ പങ്കോ ഉണ്ടായിരുു‍വെന്ന്‌ തീര്‍ച്ച. എാ‍ല്‍, കുറ്റവാളികളെ നിയമവിധേയമായി ശിക്ഷിക്കുന്നതിന്‌ സഹായകമായ നടപടികള്‍ സ്വീകരിക്കുതിനോ എന്താണ്‌ സംഭവിച്ചതെന്ന്‌ ഏറ്റുപറയുതിനോ പൊതുജനസമക്ഷം മാപ്പ്‌ അപേക്ഷിക്കുന്നതിനോ അത്‌ സന്നദ്ധമാകുക യുണ്ടായില്ല. നീതിക്കും ധാര്‍മ്മികതക്കും അല്‍പമെങ്കിലും മൂല്യം കല്‍പിക്കുവര്‍ മാത്രമേ ഇത്തരമൊരു മാപ്പപേക്ഷക്ക്‌ തയ്യാറാകുകയുള്ളൂ. കേരളത്തിലെ ക്രൈസ്തവസഭയുടെ ധര്‍മ്മ ബോധം പരീക്ഷിക്കപ്പെട്ട ഈ സന്ദര്‍ഭത്തില്‍ അതിനു വിജയിക്കാനായില്ല. അത്‌ ധാര്‍മ്മിക മൂല്യങ്ങള്‍ തീര്‍ത്തും ഉപേക്ഷിച്ച പ്രസ്ഥാനമായി മാറിയിരിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌ സംഭവിച്ചു കൊണ്ടിരിക്കുതെന്ന്‌ അഭയയുടെ കൊലപാതകം വെളിയില്‍ കൊണ്ടുവരികയുണ്ടായി.
ദരിദ്രകുടുംബങ്ങളില്‍ നിന്നും കര്‍ത്താവിന്റെ മണവാട്ടിപ്പട്ടം ലഭിച്ച്‌ തിരുസഭയിലേക്ക്‌ വരുന്നവര്‍ മഠങ്ങള്‍ക്കുള്ളില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്‌, കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്കിടയിലും ധനിക, ദരിദ്രഭേദങ്ങളു ണ്ടെന്ന്‌ തെളിയുകയായിരുന്നു. ബ്രഹ്മചര്യത്തിന്റേയും വ്യക്തിനിഷ്ഠയുടേയും മുഖംമൂടികള്‍ പൊളിഞ്ഞുവീണു. ദൈവകൃപയിലും ക്രിസ്തുവിന്റെ മൂല്യങ്ങളിലും വിശ്വസിച്ച്‌ തിരുസഭക്കു വേണ്ടി സഹനത്തിനും സേവനത്തിനും സന്നദ്ധയായി വന്ന്‌ ഒരു ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയോട്‌ സഭാനേതൃത്വത്തിന്‌ ഒരു കൃപയുമില്ലെന്ന അറിവ്‌ അത്‌ നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളോടൊപ്പമല്ലെന്ന്‌ കാണിച്ചു തന്നു. സിസ്റ്റര്‍ അഭയയുടെ മരണത്തെ കുറിച്ച്‌ ശരിയായ വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്ന താല്‍പര്യത്തോടെ പൊതുജനസമക്ഷത്തില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചു കൊണ്ടും അധികാരികളുടെ മുന്നില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടും പ്രവര്‍ത്തിക്കാന്‍ സഭാനേതൃത്വത്തില്‍പ്പെട്ടതോ അതില്‍ അംഗങ്ങളായവരോ മുന്നോട്ടു വന്നില്ലെന്നത്‌, കേരളത്തിലെ ഈ 'ആത്മീയനേതൃത്വം' എത്രമാത്രം ഭീകരമായ ഒരു വ്യവസ്ഥാപിതത്വമാണെന്നു കൂടി തെളിയിക്കുന്നുണ്ട്‌.
ക്രൈസ്തവസഭയുടെ ഒരു അംഗത്തെ പോലും സഭക്കുള്ളില്‍ നടന്ന ഈ അതിക്രമത്തിനും അന്യായത്തിനുമെതിരെ പോരാടാന്‍ ക്രിസ്തുവിന്റെ മൂല്യങ്ങള്‍ പ്രചോദിപ്പിക്കുന്നില്ലെന്ന വസ്തുത ക്രിസ്തുവിന്റെ വിരുദ്ധദിശയിലാണ്‌ സഭ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്‌ എന്നതിന്റെ സൂചനയാണ്‌. മുരിങ്ങൂരിലെ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങളും ഇതോടൊപ്പം പരാമര്‍ശിക്കേണ്ടതാണ്‌. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ദുരൂഹമരണങ്ങള്‍, ലൈംഗികപീഡനങ്ങള്‍, ആളുകളെ കാണാതാകലുകള്‍, സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവയെല്ലാം നടക്കുന്നുവെന്നും ഡോക്ടറും ലൈസന്‍സും ഇല്ലാതെ മരുന്നുകള്‍ ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുവെന്നും അവിടെ മാനസിക രോഗികള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും അവിടെ ധ്യാനത്തിനെത്തുന്ന ചില ഭക്തര്‍ മാനസികരോഗികളായി മാറുന്നുവെന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും മറ്റുമുളള ആരോപണങ്ങള്‍ പുതിയതല്ല. ഇവയ്ക്കൊക്കെ വിധേയരായ ആളുകളോ അവരുടെ ബന്ധുക്കളോ സന്നദ്ധസംഘടനകളോ ഒക്കെ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ്‌ കോടതി അവിടെ പരിശോധന നടത്തുന്നതിന്‌ പോലീസിനെ നിയോഗിച്ചത്‌. ഡിവൈന്‍ ധ്യാന കേന്ദ്രം സന്ദര്‍ശിച്ച്‌ പരിശോധന നടത്തിയ പോലീസ്‌ സംഘവും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്മാരും അവിടെ നിയമവിരുദ്ധവും ആശാസ്യമല്ലാത്തതുമായ ചില കാര്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. എന്നാല്‍, കോടതിയുടെ ഇടപെടലും പോലീസ്‌ പരി ശോധനയുമെല്ലാം നിലവിട്ട പെരുമാറ്റമായിരുന്നുവെന്ന്‌ ചിത്രീകരിച്ചുകൊണ്ട്‌, സമൂഹം ത്യജിച്ച മനുഷ്യരെ സംരക്ഷിക്കുന്ന വളരെ മാനുഷികമായ പ്രവര്‍ത്തനങ്ങളാണ്‌ ഈ ധ്യാനകേ ന്ദ്രത്തില്‍ നടക്കുതെന്ന്‌ സ്ഥാപിക്കാനുള്ള ശ്രമമാണ്‌ അവിടത്തെ പുരോഹിതന്മാര്‍ നടത്തിയത്‌. മുരിങ്ങൂര്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകളു ടെ സാമാന്യവിശകലനം തന്നെ അവിടെ ആശാസ്യമല്ലാത്ത പല കാര്യങ്ങളും നടക്കുന്നു ണ്ടെന്ന്‌ സൂചിപ്പിക്കുതാണ്‌.
അവിടെ എത്തിച്ചേരുന്ന ക്രിസ്തുഭക്തരെ ഒരു തരം ഹിസ്റ്റീരിയയിലേക്കു നയിക്കുന്ന പ്രവര്‍ത്തനപരിപാടികള്‍ തന്നെ സമൂഹവിരുദ്ധമാണ്‌. കേരളത്തിന്റെ ബുദ്ധിജീവിത ത്തില്‍ ഇടപെടുന്ന പലരും ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനരീതിയെ വിമര്‍ ശിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌.
സാമൂഹികവും ശാസ്ത്രീയവുമായ ഒരു സമീപനം സ്വീക രിക്കാനോ ജനാധിപത്യപൊതുസമൂഹത്തിന്റെ പിന്തുണ ലഭിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാത്രം ഏറ്റെടുക്കൂതിനോ ഈ ക്രൈസ്തവസഭാപുരോഹിതന്മാര്‍ തയ്യാറാകുന്നില്ലെന്നത്‌ അപലപ നീയമാണ്‌. ജനാധിപത്യസമൂഹത്തിന്റെ മൂല്യങ്ങളല്ല, അധീശത്വത്തിനു കീഴ്പ്പെട്ടു നില്‍ക്കുന്ന ഒരു ആശ്രിതസമൂഹത്തിന്റെ മൂല്യങ്ങളെ നിലനിര്‍ത്താനാണ്‌ കേരളത്തിലെ ക്രൈസ്തവസഭ പരിശ്രമിക്കുന്നത്‌. കേരളസമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളോട്‌ ക്രൈസ്തവസഭയുടെ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്‌. വിദ്യാഭ്യാസത്തിന്റെ സ്വകാ ഋയവല്‍ക്കരണവുമായി ബന്ധപ്പെട്ട്‌ അതിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ഒരു പ്രമുഖപ്രസ്ഥാനം ക്രൈസ്തവസഭയാണ്‌. അത്‌ ബഹുജനത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയല്ല, വിദ്യാഭ്യാസത്തിന്റെ കച്ചവടവല്‍ക്കരണത്തിനു വേണ്ടിയാണ്‌ വാദിക്കുന്നതെന്ന്‌ സമകാലത്തെ അനുഭവങ്ങള്‍ തെളിയിക്കുന്നു. കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ ചെയര്‍മാനായ ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌ കേരളത്തിലെ മാറുന്ന വിദ്യാഭ്യാസരംഗത്തെ കുറിച്ച്‌ മാതൃഭൂമി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കത്തോലിക്കാ മെഡിക്കല്‍ കോളേജുകളിലെ ഫീസ്ഘടനയെ ഇതര മെഡിക്കല്‍ കോളേജുകളുമായി താരതമ്യം ചെയ്തു കൊണ്ട്‌ ന്യായീകരിക്കാന്‍ ശ്രമിക്കുതു കാണാം. കേരളത്തി ലെ മാറിയ വിദ്യാഭ്യാസരംഗം രാജ്യത്തെമ്പാടും നടപ്പിലാക്കപ്പെടുന്ന ആഗോളീകരണനയങ്ങളുടെ തുടര്‍ച്ചയാണെന്നോ ഇതിന്റെ ഭവിഷ്യത്ഫലമെന്നോണം രാജ്യത്തെ അധ:സ്ഥിതജനവിഭാഗങ്ങള്‍ വലിയ ദാരിദ്ര്യവല്‍ക്കരണത്തെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാ ണെന്നോ അവര്‍ ഇതികം ആര്‍ജ്ജിച്ച സാമൂഹികനേട്ടങ്ങള്‍ പോലും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നോ ഒക്കെയുള്ള സാമൂഹിക, രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളെ ആ ലേഖനം കാണുന്നതേയില്ല. മുതലാളിത്തത്തിന്റെ കഴുത്തറപ്പന്‍ സംസ്ക്കാരത്തിനെതിരെയും മറ്റും അത്‌ വാചാലമാകുന്നത്‌, കത്തോലിക്കാ മെഡിക്കല്‍ കോളേജുകളിലെ ഫീസ്ഘടനയെ ന്യായീകരിക്കാന്‍ മാത്രമാണ്‌. വിദ്യാഭ്യാസരംഗത്തെ ഒരു സേവനമേഖലയായിക്കണ്ട്‌ പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ലെങ്കില്‍, അത്‌ മുടക്കിയ മുതല്‍ തിരിച്ചു കിട്ടുന്ന രൂപത്തിലോ ലാഭത്തിലോ പ്രവര്‍ത്തിക്കുന്ന ഒരു കച്ചവടമായിട്ടു മാത്രമേ നടത്താനാകുകയുള്ളുവെങ്കില്‍, ഒരു മതത്തിന്റെ ആത്മീയനേതൃത്വം എന്തിന്നായി ഇത്തരമൊരു പ്രവര്‍ത്തന ത്തെ ഏറ്റെടുക്കുന്നുവെന്ന്‌ ഏവരും അന്വേഷിക്കേണ്ട കാര്യമാണ്‌.
മെരിറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ശരിയായ ഉന്നതവിദ്യാഭ്യാസം നല്‍കി രാജ്യത്തിനാവശ്യമായ വിദഗ്ദ്ധന്മാരെ ശാസ്‌ ത്രങ്ങളിലും സാങ്കേതികവിദ്യയിലും മാനവികവിഷയങ്ങളിലും തുടങ്ങി എല്ലാ രംഗങ്ങളി ലും സൃഷ്ടിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തെ നിഷേധിച്ചു കൊണ്ടു പോ ലും മാനേജ്മെന്റുകള്‍ക്ക്‌ അഭികാമ്യമായ ഫീസ്ഘടനക്കു വേണ്ടി വാദിക്കുന്ന ബിഷപ്പ്‌ തോമസ്‌ ചക്യത്ത്‌ യേശുവില്‍ വിശ്വാസം പറയുമ്പോഴും കാശില്‍ ആശ്വാസം കാണുന്നു. വിദ്യാഭ്യാസത്തിന്റെ മേഖലയില്‍ മാത്രമല്ല, അതു പ്രവര്‍ത്തിക്കുന്ന ഇതര സേവനമേഖലകളിലും ഇതേ സമീപനമാണ്‌ ക്രൈസ്തവസഭ സ്വീകരിക്കുന്നത്‌. കേരളത്തില്‍ ഇപ്പോള്‍ വള രെ സജീവമായി ഉയര്‍ന്നു വന്നിട്ടുള്ള ഭൂമിപ്രശ്നത്തിന്റെ കാര്യത്തില്‍, ആ സമുദായത്തി ലെ സമ്പന്നന്മാരുടേയും ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗത്തിന്റേയും താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിന്‌ ക്രൈസ്തവസഭ പെട്ടെന്നു തന്നെ മുന്നോട്ടു വരുന്നത്‌ നാം കാണുന്നു. ക്രൈസ്തവസഭയിലെ സമ്പന്നന്മാരെ സംരക്ഷിക്കാനും പെട്ടെന്നു പ്രതികരിക്കാനും അത്‌ മുന്നോട്ടു വരുന്നു. ക്രൈസ്തവജനതയുടെ ആത്മീയപ്രശ്നത്തിലല്ല, ധാര്‍മ്മികമായി അവരെ ഉയര്‍ത്തുന്നതിലല്ല, ക്രൈസ്തവസഭയെ വ്യവസ്ഥാപിതത്വത്തെ നിലനിര്‍ത്തുതിനുള്ള ഏതു ശ്രമങ്ങളിലും അത്‌ ഇടപെടുമെന്നൊണ്‌ ഇതു കാണിക്കുന്നത്‌.
ഒരു കാലത്ത്‌ മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളജനതയെ വിദ്യാസമ്പന്നരാക്കാന്‍ യത്നിച്ച സഭ, ഇപ്പോള്‍, വിദ്യാഭ്യാസമേഖലയെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും കൂത്തരങ്ങായി മാറ്റുതിനു വഹിക്കുന്ന പങ്ക്‌ സവിശേഷമായി പഠിക്കേണ്ടതാണ്‌. ആരോഗ്യപ്രവര്‍ത്തനങ്ങളെ കച്ചവടസ്വഭാവമുള്ള എസ്‌ററാബ്ലിഷ്മെന്റുകളാക്കി മാറ്റുന്നതിലും ക്രൈസ്തവസഭ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. കേരളത്തിലെ ക്രൈസ്തവരുടെ ഭൗതികജീവിതത്തിലെ പ്രശ്നങ്ങള്‍ ഇതര ജനവിഭാഗങ്ങളുടെ ജീവിതപ്രശ്നങ്ങളോടൊപ്പം കേരളത്തിലെ പൊതുസമൂഹത്തിന്റെ ആലോചനയുടേയും പരിഗണനയുടേയും വിഷയമാണെന്ന ജനാധിപത്യപരമായ ഒരു സമീപനം സ്വീകരിക്കാന്‍ ക്രൈസ്തവസഭ വിമുഖമാകുന്നു. അതു കൊണ്ടാണ്‌ ക്രൈസ്തവരുടെ ആത്മീയജീവിതത്തെ കൈയ്യൊഴിഞ്ഞു കൊണ്ടു തന്നെ അവരുടെ ഭൗതികജീവിതത്തെ കുറിച്ച്‌ അമിത മായി ഉല്‍ക്കണ്ഠപ്പെടാനും അതിനു വേണ്ടി ആശാസ്യമല്ലാത്ത രീതിയില്‍ ഇടപെടാനും അത്‌ ശ്രമിക്കുന്നത്‌. ആഗോളതലത്തില്‍ തന്നെ, അധീശത്വശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച്‌, ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ പോലും ക്രൈസ്തവസഭ ഇടപെട്ടു കൊണ്ടിരുന്നു. ഹിറ്റ്ലറുടെ സേച്ഛാധിപത്യത്തെ പിന്തുണക്കാനും സി.ഐ.എയുടെ സഹായത്തോടെ സോവിയറ്റ്‌ യൂണിയനെ അട്ടിമറിക്കാനും അത്‌ നടത്തിയ ശ്രമങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌. കേരളത്തില്‍ വര്‍ഗ്ഗീയവല്‍ക്കരണത്തിനു തുടക്കമിടുന്നതും ജനാധിപത്യപരമായി തെരഞ്ഞെടുത്ത സംസ്ഥാനസര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാരിലെ രാഷ്ട്രീയപാര്‍ട്ടിയുടെ താല്‍പര്യമനുസരിച്ച്‌ പിരിച്ചുവിടുന്ന ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ക്ക്‌ കാരണമാകുന്നതുമായ കുപ്രസിദ്ധ മായ വിമോചനസമരത്തിന്‌ സി.ഐ.എയുടെ സഹായത്തോടെ നേതൃത്വം നല്‍കിയ കേരളത്തിലെ ക്രൈസ്തവസഭ ഒരിക്കലും ഈ പാരമ്പര്യത്തില്‍ നിന്ന്‌ വിമുക്തമായിരുന്നില്ല.
എന്നാല്‍, ഈ വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയവരിലൊരാളായ ഫാ: വടക്കന്‍, ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനെതിരെ കേരളത്തിലെ ക്രൈസ്തവസഭ ശബ്ദമുയര്‍ത്തിയപ്പോള്‍ അതിനെതിരെ ശബ്ദിക്കുകയും വിമോചനസമരത്തിന്‌ നേതൃത്വം നല്‍കിയത്‌ തെറ്റായിപ്പോ യെന്ന്‌ ഖേദിക്കുകയും ചെയ്തിരുന്നു. വിമോചനസമരത്തിന്‌ പിന്തുണ നല്‍കിയ സി.ജെ. തോമസ്‌ ഏറെ വിഴുപ്പുകളെ വഹിച്ചു നടക്കേണ്ടി വന്ന കാലമെന്ന്‌ മാപ്പിന്റെ സ്വരത്തില്‍ കേരളജനതയോടു പറയുന്നുണ്ട്‌. ഇപ്പോള്‍, സ്ഥാപിതതാല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ രണ്ടാം വിമോചനസമരത്തിന്‌ ആഹ്വാനം നല്‍കുന്ന കേരളത്തിലെ ക്രൈസ്തവസഭാനേതൃത്വം ജനാധിപത്യവിരുദ്ധതയുടെ മറ്റൊരു അദ്ധ്യായം കൂടി രചിക്കാന്‍ ശ്രമിക്കുകയാണ്‌. കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ഗ്ഗീയവല്‍ക്കരണ പ്രവണതകള്‍ക്ക്‌ ശക്തി പകരാന്‍ മാത്രം ഉപകരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും അത്‌ മാറി നില്‍ക്കുകയും ക്രൈസ്തവസമൂഹത്തിന്റെ ആത്മീയോന്നതിക്കുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യേണ്ടതാണ്‌. സാമ്രാജ്യത്വത്തിന്റെ ഘട്ടത്തിലെ മതത്തിന.്‌ സാമ്രാജ്യത്വഅധീശത്വത്തിന്റെ താല്‍പര്യങ്ങ ളെ സംരക്ഷിക്കുന്നതിലുപരിയായി ജനതയുടെ ആത്മീയോന്നതിക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നതാണ്‌ പ്രശ്നം. സാമൂഹികവ്യവസ്ഥയോട്‌ പ്രതികരിക്കാതെയും അതിനുസരിച്ച്‌ സ്വയം പരിവര്‍ത്തിക്കപ്പെടാതെയും ഒരു മതവും നിലനില്‍ക്കുന്നില്ല. മതങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ്‌? യഹൂദരുടെ ദൈവമായ യഹോവയെ പോലെ സര്‍വ്വശക്തനും സര്‍വ്വാധികാരിയുമായ ദൈവത്തിന്റെ പദവി ഇന്നു കൈയ്യാളുന്നത്‌ ആഗോളവല്‍ക്കരിക്കപ്പെട്ട മൂലധനമാണ്‌.
എല്ലാ ദൈവസങ്കല്‍പങ്ങളും ഈ അപ്രമാദിയായ മൂലധന ദൈവത്തിന്റെ കീഴില്‍ കണ്ണിചേര്‍ത്തു കഴിഞ്ഞിരിക്കുന്നു. ലോകമൂലധനത്തിന്റെ താല്‍പര്യാനുസൃതം ചിട്ടപ്പെടുത്തിയ ആധുനിക മതസംഘടനകളും മതപ്രസ്ഥാനങ്ങളുമാണ്‌ ഭൂമിയിലെവി ടേയും വാഴുന്നത്‌. ഇന്നു നാം കാണുന്നതും അറിയുന്നതും ഉള്‍ക്കൊളളുന്നതും ക്രിസ്തുവിന്റേയോ തുളസിദാസന്റേയോ കബീറിന്റേയോ മതത്തെയല്ല, രൊക്കം പണത്തിന്റെ കണ ക്കൊഴികെ എല്ലാ ബന്ധങ്ങളേയും അപ്രസക്തമാക്കിയ വ്യവസ്ഥയുടെ മതത്തെയാണ്‌: ആഗോളമൂലധനത്തിന്റെ ചരടുവലികള്‍ക്കൊപ്പം ചലിക്കുന്ന മതത്തെയാണ്‌. ചരിത്രത്തിലുടനീളം, വ്യവസ്ഥാപിതത്വത്തോടൊപ്പം മാത്രം നിലയുറപ്പിച്ചിട്ടുളള ക്രൈസ്തവസഭക്ക്‌ ഇതിന്നു വിരുദ്ധദിശയില്‍ നീങ്ങാന്‍ കഴിയുമോ? കേരളത്തിലെ ക്രൈസ്തവസഭയിലെ ചില അംഗങ്ങളെങ്കിലും ക്രിസ്തുവിന്റെ മൂല്യങ്ങളെ പിന്തുടരാനും വിമോചനദൈവശാസ്ത്രത്തിന്റെ പരിഷ്ക്കരണവാദത്തെയെങ്കിലും സ്വീകരിക്കാനും തയ്യാറാകുമോ ??
prof v.vijayakumar

Thursday, August 21, 2008

ആദിവാസിഭൂമിയും അട്ടപ്പാടിയും


ആദിവാസിഭൂമിയും വന മേഖലയും കയ്യേറി റിയല്‍എസ്റ്റേറ്റ്‌ മാഫിയ അട്ടപ്പാടിയിലെ എപതോളം വന്‍ മലനിരകള്‍ ഇടിച്ചു നിരത്തി. കാറ്റാടി വൈദ്യുതി പദ്ധതിയുടെ മറവില്‍ പൂനെ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയും, ഡെന്‍മാര്‍ക്ക്‌ ആസ്ഥാനമായ സുസ്ലോ ഇന്‍ഫ്രാസ്‌ട്രെക്‌ച്ചര്‍ ലിമിറ്റഡുമാണ്‌ അട്ടപാടിമലകള്‍ ഇടിച്ചുനിരത്തി വില്‍പ്പനടത്തുത്‌. വന്‍ പാരിസ്ഥിതികഘാതം സൃഷ്ടിച്ച്‌ കൂറ്റന്‍ യന്ത്രങ്ങള്‍ അട്ടപാടിയെ കീഴടിക്കയി`്‌ മാസങ്ങളായെങ്കിലും സര്‍ക്കാരും പരിസ്ഥിതി പ്രേമികളും ഇപ്പോഴും മൗനത്തിലാണ്‌.പശ്ചിമഘട്‌്‌ട മലനിരകളില്‍ ഉള്‍പ്പെടു ജൈവവൈവിദ്യത്തിന്റെ കലവറയായ അട്ടപ്പാടി മലനിരകള്‍ ഇല്ലാതാകുത്‌ മധ്യകേരളത്തിന്റെ പരിസ്ഥിതി സന്തുലാനാവസ്ഥക്കു വന്‍ പ്രത്യാഘാതം സൃഷ്ടിക്കും.ദേശിയോദ്യാനമായി പ്രഖ്യാപിച്ച സൈലന്റ്‌വാലിയും, നിലഗിരിക്കുുകളും അ`പാടിമലനിരകളുടെ സംരക്ഷണയിലാണ്‌. കൂറ്റന്‍ യന്ത്രങ്ങളുപയോഗിച്ച്‌്‌ കുുകള്‍ തകര്‍ക്കുതോടെ മണ്ണിടിഞ്ഞ്‌ ഭവാനിപ്പുഴയിലേക്കും ഗീര്‍വാണി നദിയിലേക്കും മെത്തുത്‌ പാലക്കാടിന്റെ ജല സംഭരണികളായ നദികളുടെ ഒഴുക്ക്‌്‌ നിലക്കുതിന കാരണമാകും. അഗളിയിലെ കുടംങ്കര പുഴയുടെ ഉല്‍ഭസ്ഥാനത്ത്‌ മണ്ണ്‌ വ്‌ മൂടിയതോടെ ഈ നദിയുടെ ഒഴുക്ക്‌ പൂര്‍ണമായും നിലച്ചുകഴിഞ്ഞു.മലനിരകള്‍ തകര്‍ത്തതോടെ രൂപപ്പെ` വന്‍ മകൂനകള്‍ മഴപെയ്‌താല്‍ ഏത്‌ നിമിഷവും കൂത്തിയൊലിച്ച്‌ നദികളിലെത്താം. കനത്ത മണ്ണൊലിപ്പ്‌ വന്‍ കൃഷിനാശത്തിനും ഇടയാക്കും. ഭവാനിപ്പുഴയുടെ സംരക്ഷണത്തിനായി മണ്ണൊലിപ്പ്‌ തടഞ്ഞ്‌ നിര്‍ത്താന്‍ 14 കോടിയുടെ കേന്ദ്രപദ്ധതി നടപ്പാക്കിയ മലനിരകളാണ്‌ പരിസ്ഥിതി നിയമങ്ങളെയും സര്‍ക്കാരിനെയും നോക്കുകൂത്തിയാക്കി ഇടിച്ച്‌്‌ തകര്‍ക്കുത്‌. അ`പാടിയുടെ പരിസ്ഥിതി പുനസ്ഥാപനത്തിനായി അഹാഡ്‌സിന്റെ(അ`പാടി ഹില്‍ ഏരിയ ഡവലപ്പ്‌മെന്റ്‌ സൊസൈററി ) 219 കോടിയുടെ പദ്ധതി നടപ്പാക്കു പ്രദേശത്താണ്‌ വന്‍മലനിരകള്‍ തകര്‍ക്കപ്പെടുത്‌. അഹാഡ്‌സിന്റെ മൂക്കിനു താഴെ മലനിരകള്‍ തകര്‍ത്തി`ും ചെറുവിരലനക്കാന്‍ പോലും ഇവര്‍ക്കു കഴിഞ്ഞി`ില്ല. ആദിവാസി ഭൂമികളുടെ വ്യാജ രേഖ ഉണ്ടാക്കിയും, സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ വനമേഖലകള്‍ കയ്യേറിയുമാണ്‌ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുത്‌. ഈ ഭൂമികളാക`െ പൂനെ ആസ്ഥാനമായ റിയല്‍ എസ്റ്റേറ്റ്‌ കമ്പനി മറിച്ചുവില്‍ക്കുകയും ചെയ്‌തു. ആദ്യം കാറ്റാടിയന്ത്രം സ്ഥാപിച്ച കോ`ത്തറ വില്ലേജിലെ സര്‍വ്വേനമ്പര്‍ 1275 ഭൂമി ഭീമാ ഗ്രൂപ്പിനു വില്‍പ്പന നടത്തി കഴിഞ്ഞു. ഈ ഭൂമി ആദിവാസികളുടേതാണെ്‌ു രേഖകള്‍ വ്യക്തമാക്കുെങ്കലും ഇത്‌ പലതവണ വില്‍പന നടത്തിക്കഴിഞ്ഞു.കേന്ദ്ര സര്‍ക്കാരില്‍ നിും ആഗോള ഏജന്‍സികളില്‍ നിും കാറ്റാടിവൈദ്യുതി ഉല്‍പാദനത്തിനായി കോടികള്‍ സബ്‌സിഡിയായി കൈപ്പറ്റിയ ശേഷം ഇതിന്റെ മറവില്‍ ഭൂമി വന്‍ ഗ്രൂപ്പുകള്‍ക്ക്‌ മറിച്ച്‌ വില്‍ക്കുകയാണ്‌. നിരപ്പാക്കിയ മലനിരകളിലേക്ക്‌ 20 മീറ്ററിലധികം വീതിയുള്ള റോഡുകളാണ്‌ നിര്‍മ്മിച്ചിരിക്കുത്‌. പൂനെ ആസ്ഥാനമായ സര്‍ജന്റ്‌റിയാലിറ്റി എ ഭൂമി ഇടപാട്‌ കമ്പനി പലരില്‍ നിായി ഇതുവരെ 500 ഏക്കറിലധികം വാങ്ങിക്കഴിഞ്ഞു. യന്ത്രം സ്‌്‌ഥാപിക്കു സുസ്ലോ എ ബഹുരാഷ്ട കമ്പനിക്ക്‌ അ`പ്പാടി മേഖലയില്‍ ഒരു തുണ്ട്‌ ഭൂമിയില്ല. കാറ്റാടി സ്ഥാപിക്കാന്‍ പൂനെ ആസ്ഥാനമായ കമ്പനിയാണ്‌ ഇവര്‍ക്കു ഭൂമി നല്‍കുത്‌. പരിസ്ഥിതി, വന, ആദിവാസി നിയമങ്ങള്‍ ലംഘിച്ച്‌ കാറ്റാടിയുടെ മറവില്‍ വ്യാപകമായ കൊള്ളയാണ്‌ ഈ കമ്പനി നടത്തുത്‌.കാറ്റാടി സ്ഥാപിക്കാനെ പേരില്‍ അഗളി, ഷോളയൂര്‍, കോ`ത്തറ വില്ലേജുകളിലായി ഇപ്പോഴും മലയിടിക്കല്‍ തുടരുകയാണ്‌. ഇതിനെതിരെ ഒരു ആദിവാസി സംഘടന ഒറ്റപ്പാലം ആര്‍.ഡി.ഒക്ക്‌ പാരാതി നല്‍കിയതിനെതുടര്‍്‌ മൂ്‌ വില്ലേജുകള്‍ക്ക്‌ മലമുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സ്റ്റോപ്പ്‌ മെമ്മോ നല്‍കി. എാല്‍ അടുത്ത ദിവസം ത െജില്ലാ കലക്‌ടര്‍ ഈ ഉത്തരവ്‌ പിന്‍വലിപ്പിച്ചു. കോട്ടത്തറ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 524,762 എന്നീ ഭൂമികള്‍ ആദിവാസി ഭൂമിയാണെ്‌ വിവരാവകാശ നിയമമനുസരിച്ച്‌ ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ഭൂമി ഉള്‍പ്പെടെ ആദിവാസി ഭൂമികളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്‌. ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ ഈ കമ്പനിക്ക്‌ ഭൂമി എങ്ങിനെ ലഭിച്ചു എതിന്‌ അധികൃതര്‍ കൃത്യമായ മറുപടി നല്‍കുില്ല. വനംവകുപ്പ്‌ ജണ്ട കെ`ിത്തിരിച്ച വനമേഖലകളും ഇവര്‍ കയ്യേറി .ചിലയിടത്ത്‌ ജണ്ട പൊളിച്ചാണ്‌ മലകള്‍ തകര്‍ക്കുന്നത്‌. കുന്നുംചാള കാവുണ്ടിയില്‍ ആദിവാസികളുടെ ശ്‌മശാനം ഇല്ലാതാക്കിയാണ്‌ റോഡ്‌ നിര്‍മ്മാണം. നലസിങ്കയില്‍ തന്റെ ഭൂമി കയ്യേറിയൊരേപിച്ച്‌ ഒരു ആദിവാസി യുവതി പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായി`ില്ല.വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ആദിവാസികളുടെ ഭൂമി കയ്യേറിയ`ുണ്ടെ രേഖാമൂലമുള്ള മറുപടിയാണ്‌ വനം വകുപ്പതികൃതര്‍ നല്‍കുത്‌

Thursday, February 14, 2008

ഭൂ വിസ്ഫോടനത്തിലേക്ക് നീങ്ങുന്ന കേരളം .

കേരളം ഇത്രനാളും മൂടിവെച്ച പച്ചയായ ഒരു യാഥാര്‍ത്ഥ്യം അതിന്റെ എല്ലാവിധ രൌദ്ര ഭാവത്തോടും കൂടി പൊട്ടിത്തെറിക്കുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്ന്ത് . ഭൂ പരിഷകരണത്തിന്റെയും അതിലൂടെ കൈവരിച്ച സാമൂഹ്യ സമത്വത്തിന്റെയും വീരഗാഥകള്‍ പാടിയിരുന്ന കേരളത്തില്‍ ഭൂമിയുടെ 65 % വും വെറും 10 % വരുന്ന വന്‍‌കിട ഭൂവുടമകളുടെ നിയന്ത്രണത്തിലാണ് . അതില്‍ തന്നെ അഖിലേന്ത്യാശരാശരിക്കൊപ്പം 15 % ഭൂമിയും കേന്ദ്രീകരിച്ചിരിക്കുന്നത് , ഏറ്റവും മുകള്‍ത്തട്ടിലുള്ള ഒരു ശതമാനത്തിന്റെ കൈയിലാണ് ടാറ്റയും ,ഹാരിസണ്‍ ഉള്‍പ്പടെയുള്ള വന്‍ കുത്തകകള്‍ കാലങ്ങളായി ഇടത് വലത് മുന്നണികളുടെ ഒത്താശയോടെ കൈവശം വെച്ച് പോരുന്നത് .................................................................................അനിവാര്യമായ ഒരു സാമൂഹ്യ വിസ്ഫോടത്തിന്റെ മുനമ്പിലാണ് നാം ഇപ്പോള്‍ നില്‍ക്കുന്നതു . ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ഭരണകൂടം എന്നനിലക്കു മുഴുവന്‍ ഭൂരഹിതര്‍ക്കും , തലചായ്ക്കാനൊരിടമില്ലാതെ കടത്തിണ്ണകളീല്‍ അന്തിയുറങ്ങേണ്ടി വരുന്ന ,
തലമുറകളായി കേരളത്തിന്റെ കാര്‍ഷിക അടിത്തറ പടുത്തുയര്‍ത്തിയ
അടിസ്ഥാനവര്‍ഗ്ഗത്തോടുള്ള കടമ നിര്‍വ്വഹിക്കണം...........................................
ലേഖനം:
ഭൂവിസ്ഫോടത്തിലേക്ക് നീങ്ങുന്ന കേരളം
..തുടര്‍ന്ന് വായിക്കുക http://www.samakalikam.com/

Thursday, February 7, 2008

നിരപരാധികളെ പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നു. --ജ: വി.ആര്‍.കൃഷ്ണയ്യര്‍.


ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാം...

ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍.


നിരപരാധികളെ പിടികൂടി കള്ളക്കേസില്‍ പ്പെടുത്താനുള്ള പോലീസിന്റെ പുതിയ പ്രയോഗമാണ് മാവോയിസ്റ്റ്. ഇതിന്റെ പേരില്‍ നടക്കുന്ന അനാവശ്യ റെയ്‌ഡുകള്‍ ഒഴിവാക്കണം എന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബലകൃഷണ്നോട് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു . എരയാംകുടി പാടശേഖര സംരക്ഷണസമിതി കണ്‍‌വീനര്‍ ജയശ്രീയുടെ വീട്ടില്‍ നടന്ന റെയ്‌ഡിനെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

മുന്‍പ് കമ്മ്യൂണിസ്റ്റ്കാരന്‍ എന്ന മുദ്രകുത്തി ആരെയും അന്യായമായി തടവില്‍ പാര്‍പ്പിക്കാന്‍ പോലീസിന് കഴിയുമായിരുന്നു.അങ്ങനെ എന്നെയും 1948 ല്‍ ജയിലില്‍ പിടിച്ചിട്ടു. കാലം മാറിയപ്പോള്‍ നക്സലൈറ്റ് പ്രയോഗം പോലീസ് സ്വീകരിച്ചു. എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയായ രാജനെ അങ്ങനെയാണ് കക്കയം ക്യാമ്പില്‍ ഉരുട്ടികൊന്നത് .കൃഷ്ണയ്യര്‍ വിശദീകരിച്ചു.

ഇപ്പോള്‍ ഏതു നിരപരാധിയേയും പിടിക്കാന്‍ മാവോയിസ്റ്റ് ബന്ധം ആരോപിക്കാം. ഇത്തരം മനുഷ്യാവകാശലംഘനത്തിനെതിരെ ജനാധിപത്യ വിസ്വാസികള്‍ ഒന്നിച്ച് അണിനിരക്കണം ഇല്ലെങ്കില്‍ പല കേസ്സിലും യഥാര്‍ത്ഥ പ്രതികളെ പിടിക്കാന്‍ കഴിയാതെ വരുമ്പോള്‍ പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് നിരപരാധികളെ പീഡിപ്പിക്കും.
കടപ്പാട് .കേരളശബ്ദം വാരിക..ലക്കം 26
2008 ഫെബ്രുവരി

Tuesday, February 5, 2008

മാവോയിസ്റ്റ് മുദ്രകുത്തല്‍

കെട്ടിടം തകര്‍ന്നു മരിച്ച് ഒറീസ്സ തൊഴിലാ ളികളുടെ ശവമഞ്ചവും പേറി സഹപ്രവര്‍ത്തകര്‍ കെട്ടിട
ഉടമയുടെ വീട്ടിലേക്ക് ...



ഈ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ , വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേകിച്ചും മനുഷ്യാവകാശ-പരിസ്ഥിതി പ്രവര്‍ത്തകരെ മാവോയിസ്റ്റ് മുദ്രകുത്തി അവരുടെ പ്രവര്‍ത്തനമേഖലകളില്‍ നിന്നു പിന്തിരിപ്പിക്കാന്‍ കഠിനശ്രമം നടത്തികൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് എരയാംകുടിയില്‍ നെല്‍‌വയലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി സമരം നടത്തുന്ന സമിതിയുടെ കണ്‍‌വീനര്‍ ശ്രീമതി ജയശ്രീയുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡ് നാടകം. അങ്കമാലിയില്‍ നിന്ന് ആന്ധ്രപോലീസ് കസ്റ്റഡിയിലെടുത്ത മാവോയിസ്റ്റ് നേതാവ് മല്ലരാജറെഡ്ഡിയുടേ ലാപ്‌ടോപ്പ് അന്വേഷിച്ചായിരുന്നു പോലീസ് എത്തിയതത്രെ. ഇതിനും ഏതാനും മാസങ്ങള്‍ക്കുമുന്‍പ് എരയാംകുടിയുടെ അടുത്തപ്രദേശമായ മുരിയാട് കായല്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി സംരക്ഷണത്തിന് വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ അവര്‍ക്കെതിരെയും നക്സല്‍ ബന്ധം ആരോപിക്കുകയുണ്ടായി. ഇവിടെ രണ്ടിടത്തും നെല്‍കൃഷി അസാധ്യമാക്കിയ മണ്ണ്‌മാഫിയക്കെതിരെയായിരുന്നു സമരം . ഈ രണ്ടിടത്തും പ്രാദേശിക CPI(M) നേതൃത്വം ഈ മണ്ണ്‌മാഫിയക്കൊപ്പമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം .ഫലഭൂയിഷ്ടമായ നെല്‍പ്പാടങ്ങള്‍ ഇഷ്ടിക നിര്‍മ്മാണത്തിന് വേണ്ടി ക്രമാതീതമായ തോതില്‍ മണ്ണ് എടുത്ത് മാറ്റിയതിന്‍‌റെ ഭാഗമായി വര്‍ഷങ്ങളായി കൃഷിയിറക്കാന്‍ സാധിച്ചിരുന്നില്ല.


ഇതുപോലെ തന്നെ കഴിഞ്ഞ സെപ്റ്റംബറില്‍ എറണാംകുളത്ത് പഴയ കെട്ടിടം തകര്‍ന്നുവീണ് ഒറീസ്സയില്‍ നിന്നുള്ള കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍ മരിക്കാനിടയായപ്പോള്‍ ,വ്യവസ്ഥാപിത ട്രേഡ്‌യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും പോലീസും ഭരണകൂടവും ഒന്നാകെ കെട്ടിടനിര്‍മ്മാതാവിനോടപ്പം നിന്ന് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചപ്പോള്‍ തൊഴിലാളികളുടെ ഒപ്പം നിന്നു അവകാശങ്ങള്‍ക്കായി സമരം ചെയ്തത് TUCI പ്രവര്‍ത്തകരായിരുന്നു. ഇതിനെ തുടര്‍ന്നു അന്യസംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവര്‍ നിരീക്ഷണത്തിലാണെന്നും പോലീസും പത്രങ്ങളും ഒരു പോലെ ആര്‍ത്തുവിളിച്ചു. പട്ടിണി മരണങ്ങള്‍ നിത്യ സംഭവമായ ഒറീസ്സയില്‍നിന്നും ബുദ്ധദേവിന്‍‌റെ ബംഗാളില്‍ നിന്നും കേരളത്തില്‍ കെട്ടിടനിര്‍മ്മാണമേഖലയിലും ഇതര വ്യവസായങ്ങളിലും ജോലി തേടിയെത്തിയ ആയിരകണക്കിനു വരുന്ന തൊഴിലാളികളെ സംഘടിതമായി ചൂഷണം നിര്‍ബാധം നിലനിര്‍ത്തി കൊണ്ടു പോകാന്‍ അവരെ ഭീഷണിപെടുത്തി നിര്‍ത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടികാണിക്കുന്നത് ;മുരിയാ‍ടും എരയാംകുടിയിലും മാത്രമല്ല, എവിടെയൊക്കെ സാമൂഹ്യവിരുദ്ധ ശക്തികള്‍ ആധിപത്യം സ്ഥാപിക്കുന്നുവോ, അവിടെയൊക്കെ ഭരണകൂടം അവരോടോപ്പം ചേര്‍ന്നു നില്‍ക്കുകയും പാവപ്പെട്ട കര്‍ഷകരേയും തൊഴിലാളികളെയും മാഫിയകളുടെ ദയാദാക്ഷ്യണ്യത്തിന് വിട്ടു കൊടുക്കുകയുമാണ് . ആയിരകണക്കിന് തൊഴിലാളികളുടെ ചോരയും വിയര്‍പ്പും വിലയായി നല്‍കിയ ഇടതുമുന്നണിയാണ് ഈ ഭരണകൂടത്തിന് നേതൃത്വം ന‍ല്‍കുന്നത് എന്നത് ചരിത്രത്തിലെ വിരോധാഭാസമായി വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Wednesday, December 19, 2007

അരിവില

ഈ പച്ചപ്പ് ഇനിയെത്രകാലം?




THE CHIEF MINISTER, Mr V.S. Achuthananthan, inaugurates the Lulu International Convention Centre, said to be the largest in the State and the second largest in the country, in Thrissur on Sunday. The Leader of the Opposition, Mr Oommen Chandy, presided over the function.












തൃശ്ശൂര്‍ അയ്യന്തോളില്‍
പുഴക്കല്‍ പാടത്ത് നെല്പാടം നികത്തി നിര്‍മ്മിച്ച
ലുലു ഇന്‍റര്‍നാഷണല്‍ കണ്‍‌വെന്‍ഷന്‍ സെന്‍റര്‍.


കേരളത്തില്‍ അരിവില ക്രമാതീതമായി വര്‍ദധിച്ചുകൊണ്ടിരിക്കുന്നു. ബ്രാന്‍‌ഡഡ് അരിക്ക് ഒരു മാസത്തിനുള്ളില്‍ വന്‍ വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. 14 രൂപയുണ്ടായിരുന്ന അരിക്ക് ഇപ്പോ‍ള്‍ 18മുതല്‍ 20 രൂപവരെയായി ഉയര്‍ന്നുകഴിഞ്ഞു. മുമ്പ് അരിവിലയുടെ വര്‍ദ്ധനക്ക് കാരണമായി മില്ലുടമകള്‍ പറ്ഞ്ഞിരുന്നത്, കുത്തരി കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനമായിരുന്നു. ഇപ്പോള്‍ നെല്ലിന്‍റെ ലഭ്യതയിലുള്ളകുറവാണ് വിലവര്‍ദ്ധനക്ക് കാരണമായി ചൂണ്ടികാണിക്കുന്നത് .

പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ആറേമുക്കാല്‍ ലക്ഷം ടണ്‍ മാത്രമാണ് ആഭ്യന്തര ഉല്‍പ്പാദനം. ബാക്കി നെല്ല് അന്യസംസ്ഥാനങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ഛത്തീസ്ഗ്ഢ്, മഹാരാഷ്ട്ര മദ്ധ്യപ്രദേശ്, ഒറീസ, പഞ്‌ചാബ്,ഹരിയാന, മുതലായ സംസ്ഥാനങ്ങളില്‍ നിന്നുള്ള നെല്ലിന്‍റേയും അരിയുടെയും വരവും നിലച്ചിരിക്കുകയാണ്. വന്‍‌കിട കമ്പനികള്‍ ഇവ മൊത്തമായി ശേഖരിച്ച് കയറ്റുമതി നടത്തുന്നതിനാലാണ് കേരളത്തിലേക്കുള്ള അരിവരവ് നിലച്ചതെന്നും മില്ലുടമകള്‍ സൂചിപ്പിക്കുന്നു. റേഷന്‍ കടവഴി കുറഞ്ഞവിലക്ക് വില്‍ക്കുന്ന അരി മറിച്ചുകടത്തി കളര്‍ ചേര്‍ത്തിട്ടാണ് കൊള്ളലാഭം കൊയ്യുന്ന ബ്രാന്‍ഡഡ് അരി കൂടുതലായും നിര്‍മ്മിച്ചു വരുന്നത്.

കൃഷിഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന്‍റെ ഗുരുതരമായ പ്രത്യാഘാതമാണ് കേരളം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. 1991 ല്‍ ആഗോളീകരണനയങ്ങള്‍ നടപ്പില്‍‌വരുത്തുന്ന സമയത്ത് , ശരാശരി 4, 5, രൂപയുണ്ടാ‍യിരുന്ന മേല്‍ത്തരം അരിക്ക് ഇപ്പോള്‍ അഞ്ചിരട്ടി വിലവര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

ഉല്‍പ്പാദന ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ നെല്‍കൃഷി ലാഭകരമല്ല എന്ന ന്യായം പറഞ്ഞ് ഇതര വിളകള്‍ക്കും, മത്സ്യകൃഷിക്കും, റിയല്‍ എസ്റ്റേറ്റിനും കൃഷിഭൂമി വ്യാപകമായി വിനിയോഗിക്കുന്നതിന്‍റെ സാഹചര്യത്തില്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയത്. ഇത് അരിയുടെ വിലക്കയറ്റത്തിനും ദൌര്‍ലഭ്യത്തിനും കാരണമാകുന്നു. അത്പോലെതന്നെ ജൈവഡീസലിനുവേണ്ടി കൃഷിഭൂമിയുടെ 1.1 കോടി ഹെക്ട്‌ര്‍ സ്ഥലത്ത് ‘ജ്ട്രോഫ’ കൃഷി നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഉടനീളം ആരംഭിച്ചിട്ടുള്ള ജ്ട്രോഫ കൃഷിയുടെ പേരില്‍ അളവറ്റ തോതില്‍ ഭൂമി കയ്യേറ്റം നടത്തുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ ഭക്ഷ്യ്-സുരക്ഷയെയും ദൈനംദിന ജീവിതത്തെയും ജൈവവ്യവസ്ഥയെയും ഗുരുതരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.

ജനസംഖ്യയില്‍ ഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന ഇന്ത്യയെ പോലൊരു രാജ്യത്ത് ഭക്ഷണ ക്ഷാമത്തിനും പട്ടിണിമരണങ്ങള്‍ക്കും വഴിവെക്കുന്ന വിധത്തില്‍ കുത്തകകളുടെ സാമ്പത്തികതാല്‍പ്പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്ന വന്‍‌ വിലക്കയറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

കേരളത്തില്‍ അരിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വില വന്‍‌തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അരിവില നിയന്ത്രിക്കാനകില്ലെന്നും, ചോറിന് പകരം മുട്ടയും പാലും കോഴിയിറച്ചിയും കഴിക്കാന്‍ കേരളീയരെ ഉപദേശിക്കുന്ന മന്ത്രി ദിവാകരന്‍ ഫ്രഞ്ച് വിപ്ലവകാലത്തെ മരിയാ മറ്റോണറ്റ് ചക്രവര്‍ത്തിനിയെ തന്നെയല്ലെ അനുസ്മരിപ്പിക്കുന്നത്???